ജാര്‍ഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി അര്ജുന് മുണ്ടെ. ഈ ഈവശ്യം ഉന്നയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് അദ്ദേഹം കത്തയച്ചു.കോഴിക്കോട്ടെയും മലപ്പുറത്തെയും അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്ത് തന്നെയാണെന്ന് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ജാര്‍ഖണ്ഡില്‍നിന്നെത്തിയ ഉദ്യോഗസ്ഥസംഘം വിലയിരുത്തിയിരുന്നു.
Comments