സിവില്‍ സര്‍വീസസ് പരീക്ഷയില്‍ മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒന്നാംറാങ്ക് വീണ്ടും പുരുഷ ഉദ്യോഗാര്‍ഥിക്ക്.രാജസ്ഥാനിലെ ജയ്പുര്‍ സ്വദേശിയായ ഗൗരവ് അഗര്‍വാളാണ് 2013-ലെ പരീക്ഷയില്‍ ആദ്യറാങ്കിനുടമ. തിരുവല്ല സ്വദേശിയായ ജോണി ടോം വര്‍ഗീസിന് എട്ടാംറാങ്കുണ്ട്. ഡല്‍ഹിക്കാരായ മുനീഷ് ശര്‍മയും രചിത്ത് രാജും രണ്ടും മൂന്നും റാങ്കുകള്‍ നേടി. അഞ്ചാം റാങ്കുനേടിയ ഭാരതി ദീക്ഷിതാണ് വനിതാനിരയില്‍ ഒന്നാമത്. ജോണി ടോം വര്‍ഗീസ് ദക്ഷിണേന്ത്യയില്‍ ഒന്നാംസ്ഥാനത്താണ്. തിരുവല്ല കുറ്റപ്പുഴ കിഴക്കന്‍ മുത്തൂര്‍ സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് വികാരി റവ.ജോര്‍ജ് വര്‍ഗീസിന്റെയും ആനി ജോര്‍ജ് വര്‍ഗീസിന്റെയും മകനാണ് ജോണി.
Comments