ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം വീണ്ടും പാക് വെടിവെപ്പ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രാവിലെ ഏഴിന് കശ്മീരിലെ രജൗറി മേഖലയിലാണ് വെടിവെപ്പ് നടന്നത്പാക് സൈന്യം വെടിവെപ്പ് ശക്തമാക്കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ സുരക്ഷാസേന തിരിച്ചടിച്ചു. ചെറിയ റോക്കറ്റുകളും മോര്‍ട്ടാറുകളും ഉപയോഗിച്ചാണ് സേന തിരിച്ചടിച്ചത്. രാവിലെ പൂഞ്ച് ജില്ലയിലെ ബാല്‍കോട്ട്, മെന്ദാര് മേഖലകളില്‍ തുടങ്ങിയ വെടിവെപ്പ് ഇപ്പോഴും തുടരുന്നതായി റിപ്പോര്‍ട്ട്.കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി തവണ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. വ്യാഴാഴ്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഒരു ഇന്ത്യന്‍ സൈനികന് കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments