നാല് ഡാമുകളുടെ ഉടമസ്ഥാവകാശം തമിഴ്നാട് കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് ചിറ്റൂര്‍ താലൂക്കില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. അതേസമയം, നെല്ലിയാമ്പതി പഞ്ചായത്തിനെയും പത്രം, പാല്, ആശുപത്രി, വിവാഹം എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചിറ്റൂര്‍ താലൂക്കില്‍ ബി.ജെ.പി 12 മണിക്കൂര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കിസാന്‍സഭ, യുവ ജനതാദള്‍, ദേശീയ കര്‍ഷക സമാജം, കേരള കര്‍ഷക മുന്നണി എന്നിവ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു.
Comments