ലോകക്കപ്പ് കാണുകയെന്ന ലക്ഷ്യത്തോടെ ബ്രസീലിലേയ്ക്ക് സര്‍ക്കാര്‍ ചെലവില്‍ പഠനപര്യടനം സംഘടിപ്പിച്ച ആറ് ഗോവന്‍ എംഎല്‍എമാര്‍ വെട്ടിലായി. യാത്ര വിവാദമായതോടെ, സ്വന്തം ചെലവില്‍ വേണം പര്യടനമെന്ന് ഗോവന്‍ സര്‍ക്കാര്‍ ഇവരെ അറിയിച്ചതോടെയാണിത്.
89 ലക്ഷം രൂപ മുടക്കി പത്ത് ദിവസത്തെ ട്രിപ്പ് പോകാനാണ് ബിജെപി ഭരിക്കുന്ന ഗോവന്‍ സര്‍ക്കാര്‍ സ്വന്തം എംഎല്‍എമാര്‍ക്ക് ആദ്യം അനുമതി നല്‍കിയത്. സംഭവം വിവാദമായതോടെയാണ് എംഎല്‍എമാര്‍ ചെലവ് സ്വയം വഹിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്.
Comments