ലോകകപ്പ് ഫുട്ബോളിലെ രണ്ടാം മത്സരത്തില്‍ മെക്സിക്കോയ്ക്കു കാമറൂണിനെ 1-0നു മെക്സിക്കോ കീഴടക്കി.ഇതോടെ ബ്രസീലിനും മെക്സിക്കോയ്ക്കും മൂന്നു പോയിന്റ് വീതമായി.61ാം മിനുട്ടില്‍ സ്ട്രൈക്കര്‍ ഒറൈബ് പെരല്റ്റയാണ് മെക്സിക്കോയുടെ ഗോളടിച്ചത്. കനത്ത മഴക്കിടയിലും മികച്ച കളിയാണ് ഇരു ടീമുകളും പുറത്തെടുത്തത്. എങ്കിലും കളിയില്‍ മെക്സിക്കോക്ക് തന്നെയായിരുന്നു മുന്‍തൂക്കം.
കനത്ത മഴയത്താണ് കളി ആരംഭിച്ചത്.മെക്സിക്കോ 5-3-2 ശൈലിയില്‍ കളത്തിലിറങ്ങിയപ്പോള്‍ മുന്നേറ്റത്തില്‍ മൂന്നുപേരെ അണിനിരത്തിയായിരുന്നു കാമറൂണ്‍ ഇറങ്ങിയത്.12-ാം മിനിറ്റില്‍ മെക്സിക്കോ ജിയോവാനി ഡസ് സാന്തോസിലൂടെ പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.
Comments