തൃശൂര്‍: കോളജ് മാഗസിനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന ഭാഗമുണ്ടെന്നാരോപിച്ച് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് പ്രിന്‍സിപ്പലും വിദ്യാര്‍ത്ഥികളും അടക്കം 12 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തെത്തുടര്‍ന്ന് കോളജിന്‍െറ നടത്തിപ്പുകാരായ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്ര കമ്മിറ്റി പ്രിന്‍സിപ്പലില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു.
കോളജ് മാഗസിനില്‍ നരേന്ദ്ര മോദിയുടെ ഫോട്ടോ ക്രൂരരായ ഭരണാധികാരികളുടെ കൂടെ ഉള്‍പ്പെടുത്തിയെന്ന കേസില്‍ കുന്നംകുളം ഗവണ്മെന്റ് പോളിടെക്നികിലെ പ്രിന്‍സിപ്പലും മറ്റ് ആറ് വിദ്യാര്‍ത്ഥികളും നിയമനടപടി നേരിടുകയാണ്.
Comments