പനാജി: ജനങ്ങള്‍ക്ക് കടുത്ത അതൃപ്തിയുണ്ടാകുമെങ്കിലും സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താന്‍ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.പി.എ സര്‍ക്കാര്‍ ഖജനാവ് കാലിയാക്കിയാണ് അധികാരമൊഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോവയില്‍ ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക ഉത്തേജന നടപടികളിലൂടെ സമ്പദ്ഘടന ശക്തിപ്പെടുത്തിയാല്‍ മാത്രമെ വികസനം സാധ്യമാകൂയെന്നും അദ്ദേഹം പറഞ്ഞു.
Comments