ഐവറി കോസ്റ്റിന്റെ കുത്തിന് മുന്നില്‍ ജപ്പാന് പൊരുതിവീണു. ലോകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് സിയില്‍ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ജപ്പാന്റെ തോല്‍വി. സൂപ്പര്‍താരം കെയ്സുകി ഹോണ്ടയുടെ മിന്നും ഗോളിലൂടെ പതിനാറാം മിനിറ്റില്‍ നേടിയ ലീഡ് 65 മിനിറ്റു കാത്ത ജപ്പാന്റെ വലയില്‍ രണ്ടു മിനിറ്റില്‍ സമാനമായ രണ്ടു ഗോള്‍ നിക്ഷേപിച്ചാണ് ഐവറി കോസ്റ്റ് വിജയം പിടിച്ചെടുത്തത്. പരിക്കേറ്റ വലഞ്ഞ സൂപ്പര്‍ സ്ട്രൈക്കര്‍ ദരദിയര് ദ്രോഗ്ബയുടെ വരവോടെ ഊര്‍ജം വീണ്ടെടുത്ത ഐവറി കോസ്റ്റ് 64-ാം മിനിറ്റില്‍ വില്‍ഫ്രഡ് ബോണിയിലൂടെയാണ് സമനില നേടിയത്.
Comments