റെയില്‍വെ ചരക്കുകൂലി കുത്തനെ കൂട്ടിയ സാഹചര്യത്തില്‍ രൂക്ഷമായ വിലക്കയറ്റം ഉണ്ടായേക്കുമെന്ന സംസ്ഥാനത്തിന്റെ ആശങ്ക അറിയിക്കാന്‍ കേന്ദ്രത്തിന് കത്തയയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
എളമരം കരീം എം എല്‍ എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. റെയില്‍വെ നിരക്കുവര്ധനയ്ക്കെതിരെ നിയമസഭ പ്രമേയം കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ആലോചിച്ച് തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി മറുപടി നല്കി. പ്രതിപക്ഷത്തിരുന്ന കാലത്തെ നിലപാടുമാറ്റി ബി ജെ പി ജനവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പൊതുവിതരണ സംവിധാനത്തെ തകര്‍ക്കുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments