ന്യൂഡല്‍ഹി: പുതിയ സര്‍ക്കാറിന്‍െറ പൊതുബജറ്റ് ജൂലൈ 10ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഏഴിന് ബജറ്റ് സമ്മേളനം ആരംഭിക്കും. ജൂലൈ 8ന് റെയില്‍ ബജറ്റും 9ന് സാമ്പത്തിക സര്‍വേയും അവതരിപ്പിക്കും. ആഗസ്റ്റ് 14ന് ബജറ്റ് സമ്മേളനം അവസാനിക്കും. രാജ്നാഥ് സിങിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
ബജറ്റിന് മുമ്പ് തന്നെ കഴിഞ്ഞ ദിവസം റെയില്‍വേ നിരക്കുകള്‍ സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചിരുന്നു. രാജ്യത്തെ സാമ്പത്തികമായി മെച്ചപ്പെടുത്താന്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്ന മോദിയുടെ പ്രസ്താവനക്ക് പിന്നാലെയായിരുന്നു നിരക്ക് വര്‍ധന.
Comments