ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്സിറ്റിക്കു കീഴിലെ കോളജുകളിലേക്കുള്ള 2014-15 വര്‍ഷത്തെ പ്രവേശനം നീട്ടിവെച്ചു. യൂണിവേഴ്സിറ്റിയിലെ നാല് വര്‍ഷത്തെ ബിരുദ കോഴ്സ് നിര്‍ത്തലാക്കാനുള്ള യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന് (യു.ജി.സി) നിര്‍ദേശത്തെ തുടര്‍ന്നാണിത്. ഡല്‍ഹി യൂണിവേഴ്സിറ്റി പ്രിന്‍സിപ്പല്‍ അസോസിയേഷന് അടിയന്തിരയോഗം ചേര്‍ന്നാണ് പ്രവേശനം നീട്ടിവെക്കാന്‍ തീരുമാനമെടുത്തത്. വിഷയത്തില്‍ യു.ജി.സിയുടെ ഉചിതമായ തീരുമാനം ഉണ്ടാകുന്നതുവരെ ഈ നില തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ഡിഗ്രി കോഴ്സുകളുടെ കാലാവധി നാലു വര്‍ഷത്തില്‍ നിന്ന് മൂന്നായി കുറക്കണമെന്ന യു.ജി.സി നിര്‍ദേശമാണ് വിവാദമായത്. ഇതിനായി യു.ജി.സി അനുവദിച്ച സമയം ഇന്ന് അവസാനിച്ച് മണിക്കൂറുകള്‍ക്കകമാണ് യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്.
Comments