പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജൂലായ് ഏഴ് മുതല്‍ ആഗസ്ത് 14 വരെ ചേരും. ജൂലായ് എട്ടിന് റെയില്‍വെ ബജറ്റും 10-ന് പൊതുബജറ്റും അവതരിപ്പിക്കും. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി വിശദീകരിക്കുന്ന സാമ്പത്തിക സര്‍വേ ജൂലായ് 9-ന് പാര്‍ലമെന്റിന് സമര്‍പ്പിക്കും. തിങ്കളാഴ്ച മന്ത്രിസഭയുടെ പാര്ലമെന്ററികാര്യസമിതിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ജൂലായ് 31 വരെയുള്ള സര്‍ക്കാര്‍ ചെലവുകള്‍ക്കായി വോട്ട് ഓണ്‍ അക്കൗണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാസാക്കിയിരുന്നു. ജൂലായ് 31-ന് മുമ്പ് പൊതുബജറ്റ് പാസാക്കേണ്ടതുണ്ട്. ഡെപ്യൂട്ടി സ്പീക്കറുടെ തിരഞ്ഞെടുപ്പും ജൂലായ് ആദ്യംതന്നെ നടക്കും.
Comments