കൊട്ടാരക്കര വാളകത്ത് അധ്യാപകന് ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുന്‍ മന്ത്രി കെ.ബി ഗണേഷ്കുമാറിനെ സി.ബി.ഐ ചോദ്യം ചെയ്തു. സി.ബി.ഐയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഗണേഷിന്‍െറ മൊഴിയെടുത്തത്. രാവിലെ 11 മണിക്ക് ആരംഭിച്ച മൊഴി രേഖപ്പെടുത്തല്‍ ഒരു മണിക്കൂറോളം നീണ്ടുനിന്നു. മുന്‍ മന്ത്രി ആര്. ബാലകൃഷ്ണ പിള്ളയുടെ ഉടമസ്ഥതയിലുള്ള സ്കൂളിലെ അധ്യാപകനാണ് ആക്രമിക്കപ്പെട്ട കൃഷ്ണകുമാര്‍. സംഭവവുമായി ബന്ധപ്പെട്ട് ബാലകൃഷ്ണപിള്ളയുടെയും ഗണേഷിന്െറയും വിശ്വസ്തരെ നേരത്തെ സി.ബി.ഐ നുണപരിശോധനക്ക് വിധേയമാക്കിയിരുന്നു. 2011 സെപ്തംബര്‍ 27നാണ് കേസിനാസ്പദമായ സംവം നടന്നത്.
Comments