അന്യ സംസ്ഥാനത്തുനിന്ന് കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്ന സംഭവത്തില്‍ അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി. ജൂലൈ രണ്ടിനകം മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. വിഷയത്തില്‍ പൊലീസ് എന്താണ് ചെയ്യുന്നതെന്ന് കോടതിക്ക് അറിയേണ്ടതുണ്ട്. ഈ സംഭവത്തില്‍ ഏറെ ദുരൂഹതകളുണ്ടെന്നും ഹൈകോടതി പറഞ്ഞു.അന്യ സംസ്ഥാനത്തുനിന്നും കുട്ടികളെ കൊണ്ടു വന്നത് മികച്ച വിദ്യാഭ്യാസം നല്‍കാനാണെന്ന് മുക്കം ഓര്‍ഫനേജ് കോടതിയെ അറിയിച്ചു. വേനലവധിക്ക് വീട്ടില്‍ പോയി മടങ്ങി വന്നതാണ് ഇവരെന്നും അഭിഭാഷകന് അറിയിച്ചു. വിദ്യാഭ്യാസത്തിനായി കൊണ്ടുവന്ന കുട്ടികളെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്നും മടക്കി അയച്ചതെന്നും കോടതി ചോദിച്ചു.
Comments