ചലച്ചിത്ര അക്കാദമിയിലെ ചുമതലകളില്‍ നിന്ന് ബീന പോള്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്. ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനവും കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആര്‍ട്ടിസ്റ്റ് ഡയറക്ടര്‍ സ്ഥാനവും രാജിവെച്ച് കൊണ്ടുള്ള കത്ത് ബീന പോള്‍ അധികൃതര്‍ക്ക് നല്കി. ബീനയുടെ ഡെപ്യൂട്ടേഷന് അവസാനിപ്പിച്ചുള്ള ഫയലില്‍ മന്ത്രി ഒപ്പിട്ടതായി സൂചന.ചലച്ചിത്ര അക്കാഡമി ഭാരവാഹികളുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജിയെന്ന് റിപ്പോര്‍ട്ടുണ്ട്. 12 വര്‍ഷം നീണ്ട സേവനമാണ് ബീന പോള്‍ അവസാനിപ്പിച്ചത്. ഫിലിം എഡിറ്റങ്ങില് ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുള്ള ബീന പോള്‍ പ്രശസ്ത ഛായാഗ്രാഹകന്‍ വേണുവിന്‍െറ ഭാര്യയാണ്.
Comments