പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സ്ഥാനം എം.കെ. നാരായണന് രാജിവയ്ക്കും. യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാര്‍ രാജിവച്ചൊഴിയണമെന്ന് ബിജെപി സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച അദ്ദേഹത്തെ സിബിഐ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് രാജിവയ്ക്കാന്‍ എം.കെ. നാരായണന് തീരുമാനിച്ചത്. മലയാളിയായ എം.കെ നാരായണന് ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരിക്കുന്ന സമയത്താണു അതിവിശിഷ്ട വ്യക്തികളുടെ ഉപയോഗത്തിനായുള്ള 3600 കോടി രൂപയുടെ ഹെലികോപ്ടര്‍ ഇടപാടിന്റെ പ്രാഥമിക ചര്‍ച്ച നടന്നത്.
Comments