ഗുജറാത്തിലെ ഭാവ്നഗര്‍ ജില്ലയിലെ അലാംഗിലുള്ള കപ്പല്‍ പൊളിശാലയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചു തൊഴിലാളികള്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഭാവ്നഗര്‍ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാതകച്ചോര്‍ച്ചയാണ് സ്ഫോടനത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
രാവിലെ പത്തരയോടെ 140-ാം നമ്പര്‍ പ്ലോട്ടില്‍ കപ്പല്‍ പൊളിക്കുന്ന ജോലിക്കിടെയാണ് സ്ഫോടനമുണ്ടായത്. രണ്ടുപേര്‍ സംഭവസ്ഥലത്തുവച്ചും മൂന്നുപേര്‍ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ വച്ചുമാണ് മരണമടഞ്ഞത്. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments