അരുണാചല്‍പ്രദേശിനെയും ജമ്മുകശ്മീരിന്റെ ചില ഭാഗങ്ങളെയും ഉള്‍പ്പെടുത്തി ചൈന പുതിയ മാപ്പ് പുറത്തിറക്കി.ഈ മേഖലകള്‍ പൂര്‍ണമായും അവകാശപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടിയാണ് ഭൂപടം പുറത്തിറക്കിയത്. വര്‍ഷങ്ങളായി ഇതു സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നേരത്തെ തര്‍ക്കപ്രദേശങ്ങള്‍ എന്ന നിലയിലായിരുന്നു ഭൂപടം പുറത്തിറക്കയിരുന്നത്. ഇതാദ്യമായാണ് ഇവ സ്വന്തമാണെന്ന നിലയില്‍ ഭൂപടം പുറത്തിറക്കിയിരിക്കുന്നത്.
ചൈനയുടെ സമഗ്രമായ മാപ്പ് സാധാരണക്കാര്‍ക്ക് ഇനി മനസ്സിലാക്കാന്‍ സാധിക്കുമെന്ന മുഖവുരയോടെയാണ് മാപ്പുമായി ചൈന രംഗത്തെത്തിയത് എന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
Comments