സംഘര്ഷമേഖലക്ക് പുറത്തുള്ളവരുള്‍പ്പെടെ ഇറാഖില്‍നിന്ന് മടങ്ങാനാഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് ആവശ്യമെങ്കില്‍ വിമാനടിക്കറ്റിനുള്ള സാമ്പത്തിക സഹായം ചെയ്യാന്‍ കേന്ദ്ര തീരുമാനം. ഇതിനുപുറമെ നജഫ്, കര്‍ബല, ബസറ എന്നിവിടങ്ങളിലാരംഭിച്ച എംബസി ക്യാമ്പ് ഓഫിസുകളിലെ ഉദ്യോഗസ്ഥര്‍ യാത്രാരേഖകള്‍ തയാറാക്കാനും സഹായിക്കും. പ്രശ്നങ്ങള്‍ നേരിടുന്ന ഇന്ത്യക്കാര്‍ വിവരമറിയിച്ചാല്‍ ഉദ്യോഗസ്ഥര്‍ അവരുടെ തൊഴില്സ്ഥലത്തത്തെി രേഖകളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നല്‍കും.
ആവശ്യമെങ്കില്‍ തൊഴില്‍ കരാറുകളിലെ പ്രശ്നങ്ങള്‍ തൊഴിലുടമകളുമായി സംസാരിച്ച് പരിഹരിക്കാനും ഇവര്‍ സഹായിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
Comments