ഭരണബെഞ്ചിനനുയോജ്യമായ ഗുണവിശേഷം രാഹുല്‍ ഗാന്ധിക്കില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്. ഗോവ കേബ്ള്‍ ന്യൂസ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍െറ കുറ്റപ്പെടുത്തല്‍. ലോക്സഭയില്‍ കോണ്‍ഗ്രസിനെ നയിക്കാനുള്ള ഉത്തരവാദിത്തം രാഹുല്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗോവയില്‍ പാര്‍ട്ടി ചുമതലയുള്ള ദിഗ്വിജയ് സിങ് രണ്ടുദിവസത്തെ സന്ദര്‍ശനത്തിനത്തെിയതായിരുന്നു.
Comments