ആഭ്യന്തര കലാപം രൂക്ഷമായ ഇറാഖില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി നേഴ്സ്മാര്‍ക്ക് ഭക്ഷണവും വെള്ളവും ഇറാഖി സര്‍ക്കാര്‍ എത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇവരെ തിരിച്ചു കൊണ്ടു വരുന്നതിനായി സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യും. പക്ഷെ ഇതിനുള്ള മാര്‍ഗം തെളിഞ്ഞിട്ടില്ലെന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാനപതിമാരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. യോഗത്തില്‍ എന്തെങ്കിലും ഒരു മാര്‍ഗം തെളിയുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments