കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയെ കഴുത്തുഞെരിച്ച് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെി. മലപ്പുറം നിലമ്പൂര്‍ സ്വദേശി സിദ്ധീഖ് (46) ആണ് കൊല്ലപ്പെട്ടത്. സെല്ലില്‍ മൂന്നുപേരായിരുന്നു ഉണ്ടായിരുന്നത്. കൂടെ സെല്ലിലുണ്ടായിരുന്ന ആരെങ്കിലുമാകാം ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്. കോടതി നിര്‍ദേശപ്രകാരമാണ് തെരുവില്‍ അലഞ്ഞുനടന്നിരുന്ന സിദ്ധീഖിനെ കുതിരവട്ടത്തേക്ക് മാറ്റിയത്.
Comments