ചെന്നൈ പോരൂരില്‍ നിര്‍മാണത്തിലിരുന്ന 11 നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 17 ആയി. അതേസമയം അപകടമുണ്ടായി രണ്ടു ദിവസം കഴിയുമ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്നവരെ കുറിച്ച് വ്യക്തമായ വിവരമില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടവുമായി ബന്ധപ്പെട്ട് കെട്ടിട നിര്‍മാതാക്കളായ റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ ഉടമയടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അതിനിടെ കെട്ടിക അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് തിങ്കളാഴ്ച രാവിലെ ഒരു സ്ത്രീയെ രക്ഷപെടുത്തി. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ആരെങ്കിലും ജീവനോടെ ഉണ്ടാകാമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തകര്‍. കരുതലോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത്.ഇതുവരെ അപകടത്തില്‍പെട്ട 21 പേരെ രക്ഷപെടുത്തി. നാനൂറോളം വിദഗ്ധരും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. നിര്‍മാണത്തിലിരുന്ന ഫ്ളാറ്റ് സമുച്ചയത്തിന്‍െറ രണ്ടു ടവറുകളില്‍ ഒന്നാണ് തകര്‍ന്നു വീണത്.
Comments