കോട്ടണ്‍ ഹില്‍ സ്കൂളിലെ മുന്‍ പ്രധാന അധ്യാപികയായിരുന്ന ഊര്‍മിളാ ദേവിയെ തിരുവനന്തപുരം മോഡല്‍ സ്കൂളിലേക്ക് മാറ്റി നിയമിച്ചു. മുഖ്യമന്ത്രിയും വിദ്യഭ്യാസ മന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബ് പങ്കെടുത്ത ചടങ്ങില്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് ഊര്‍മിളയെ ആറ്റിങ്ങല്‍ അയിലം സ്കൂളിലേക്ക് മാറ്റിയിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് അദ്ധ്യാപിക മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ട് ഖേദം പ്രകടിപ്പിച്ചിരുന്നു. കോട്ടണ്‍ഹില്‍ സ്കൂളില്‍ വീണ്ടും നിയമനം നല്‍കാനാവില്ളെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തിയാണ് തിരുവനന്തപുരം മോഡല്സ്കൂളിലേക്ക് മാറ്റി നിയമിച്ചത്.സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുന്നതായി ഊര്‍മ്മിളാ ദേവി പറഞ്ഞു.
Comments