മത മുന്നേറ്റം തുടരുന്ന ഇറാഖില്‍ സൈന്യം വ്യോമാക്രമണം ശക്തമാക്കി. വിമത കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള സൈനിക നീക്കത്തില്‍ സദ്ദാം ഹുസൈന്‍െറ ജന്മനാടായ തിക്രീതിലെ അവ്ജാ ഗ്രാമത്തില്‍നിന്ന് വിമതരെ തുരത്തിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അവ്ജാ പൂര്‍ണമായും നിയന്ത്രണത്തിലാക്കിയതായും 30വിമതര്‍ കൊല്ലപ്പെട്ടതായും സൈനിക വക്താവ് കാസിം അത്ത പറഞ്ഞു. രാജ്യത്തിന്‍െറ ഭൂരിഭാഗവും കൈയടക്കിയ വിമതര്‍ ഇസ്ലാമിക ‘ഖിലാഫത്ത്’ പ്രഖ്യാപനത്തിനുശേഷം തലസ്ഥാനമായ ബഗ്ദാദിനെ ലക്ഷ്യമാക്കി നീങ്ങുന്നതിനിടെയാണിത്. സൈനികര്‍ക്കൊപ്പം ശിയാ പോരാളികളും ചേര്‍ന്ന് നടത്തിയ ഹെലികോപ്ടര്‍ ആക്രമണത്തിലൂടെയാണ് വ്യാഴാഴ്ച രാത്രി അവ്ജാ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മണിക്കൂര്‍നീണ്ട സംഘട്ടനത്തില്‍ മൂന്നുവിമതര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ടൈഗ്രീസ് നദിയില്‍ ഒഴുക്കി.
Comments