തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു. തീവ്രവാദിയുടെ മൃതദേഹവും എ കെ 47 തോക്കും തിരകളും കണ്ടെത്തിയെന്ന് സൈനിക വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു സൈനികനും ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയ സൈന്യത്തിനുനേരെ തീവ്രവാദികള്‍ വെടിവെപ്പ് നടത്തി. തുടര്‍ന്ന് ഉണ്ടായ ഏറ്റുമുട്ടല്‍ ശനിയാഴ്ച രാവിലെവരെ നീണ്ടു.
Comments