ഇറാഖിലെ വിമതര്‍ മോചിപ്പിച്ച 46 മലയാളി നഴ്സുമാര്‍ക്കും ജോലി നല്‍കുമെന്ന് പ്രവാസി ഇന്ത്യന്‍ വ്യവസായിയുടെ വാഗ്ദാനം. എന്‍ എം സി ഗ്രൂപ്പിന്റെ ആസ്പത്രികളില്‍ ജോലി നല്‍കാമെന്നാണ് ബി ആര് ഷെട്ടി വാഗ്ദാനം നല്‍കിയിട്ടുള്ളത്. ഇതുസംബന്ധിച്ച പരസ്യം അദ്ദേഹം പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും നേപ്പാളിലും ഭൂട്ടാനിലും ഇന്ത്യയിലും എന്‍ എം സി ഗ്രൂപ്പിന് ആസ്പത്രികളുണ്ട്.
ശമ്പള കുടിശിക ലഭിക്കാതെയാണ് നഴ്സുമാരില്‍ പലരും ഇറാഖില്‍നിന്ന് മടങ്ങുന്നതെന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇറാഖില്‍നിന്ന് മടങ്ങിയെത്തുന്ന നഴ്സുമാര്‍ക്ക് ജോലി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.
Comments