തിരുവനന്തപുരം: ഇറാഖില്‍ തടഞ്ഞുവെക്കപ്പെട്ട നഴ്സുമാര്‍ മോചിതരായി തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത അത്യന്തം ആശ്വാസകരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. പ്രാണരക്ഷാര്‍ഥം തിരികെ വന്ന അവര്‍ ഒറ്റയടിക്ക് തൊഴില്‍ രഹിതരാവുകയാണ്. ജോലി ലഭിക്കാനും ഇറാഖിലേക്ക് പോകാനും അതിന്റെ അനുബന്ധ കാര്യങ്ങള്‍ക്കുമായി ചെലവിട്ട പണം പൂര്‍ണമായി നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. നഴ്സുമാരെ പുനരധിവസിപ്പിക്കണം. ഇവര്‍ക്ക് ഉചിതമായ തൊഴില്‍ ലഭ്യമാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഫേസ് ബുക്കിലൂടെ പിണറായി വ്യക്തമാക്കി.
Comments