കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി സെക്രട്ടറി.
കെപിസിസി അദ്ധ്യക്ഷന്‍ പ്രതികാര ബുദ്ധിയോടെ പെരുമാറുന്നുവെന്നും, പാര്‍ട്ടി അച്ചടക്കത്തെക്കുറിച്ച് പറയാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ലെന്നും തുറന്ന കത്തിലൂടെ എം.ആര്. രാംദാസ് വിമര്‍ശിക്കുന്നു. ബാര്‍ വിഷയത്തില്‍ കടുംപിടിത്തം അവസാനിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. പ്രസിഡന്റാകുന്നതിന് മുന്‍പ് പാര്‍ട്ടി നിലപാടുകളെ പരസ്യമായി എതിര്‍ക്കുകയും കരുണാകരന് മുഖ്യമന്ത്രിയായപ്പോള്‍ നല്കിയ പാര്‍ട്ടിവിപ്പ് ലംഘിക്കുകയും ചെയ്തിട്ടുള്ള സുധീരന് ഇപ്പോള്‍ അച്ചടക്കത്തെക്കുറിച്ച് പറയാന്‍ എന്ത് അവകാശമെന്നും രാംദാസ് ചോദിക്കുന്നു. തൃശൂരില്‍ വി.എം.സുധീരന് പ്രസംഗിച്ചിടത്തെല്ലാം യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് കുറഞ്ഞു എന്ന പരാമര്‍ശവും കത്തിലുണ്ട്.
Comments