സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മംഗലാപുരത്തിനടുത്ത് രണ്ട് മലയാളി യുവാക്കളെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര് അറസ്റ്റില്‍. കാസര്‍കോട് സ്വദേശികളായ മുനാഫത്ത് മുനാഫര്‍ സനാഫ്, മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് റിസ്വാന് എന്നിവരെ മംഗലാപുരം പോലീസാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കുറ്റിച്ചിറ തൃക്കോവില്പ്പള്ളി മമ്മുവിന്റെ മകന് ഫാഹിം (25), തലശ്ശേരി സെയ്താര്‍ പള്ളി സ്വദേശി നസീര്‍ (24) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരു മാസം മുന്‍പ് ദുബായിയില്‍നിന്ന് മൂന്നുകിലോ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ടാണ് കൊലപാതകം. സ്വര്‍ണം പറഞ്ഞ സ്ഥലത്തെത്തിക്കാതെ യുവാക്കള്‍ അത് കാസര്‍കോട്ടും കണ്ണൂരും വിറ്റതാണ് കൊലപാതകത്തിന് കാരണമെന്നറിയുന്നു. നാലുദിവസം മുന്‍പ് മംഗലാപുരത്തിനടുത്തുള്ള പാണ്ഡേശ്വരം പോലീസ് സ്റ്റേഷന് പരിധിയില്‍വെച്ച് ക്വട്ടേഷന്‍ സംഘം യുവാക്കളെ കൊലപ്പെടുത്തിയെന്നാണ് പോലീസ് നല്കുന്ന സൂചന. മൃതദേഹത്തിനായി കാസര്‍കോട്ട് തിങ്കളാഴ്ച പോലീസ് പരിശോധന നടത്തും.
Comments