ഈ മാസം മുതല്‍ മില്‍മ പാല്‍വില ലിറ്ററിന് മൂന്ന് രൂപ കൂട്ടുന്നു. പുതുക്കിയ വില ഈദ് പെരുന്നാളിന് ശേഷം നടപ്പാക്കാനാണ് നീക്കം.
വില വര്‍ധിപ്പിക്കണമെന്ന് മൂന്ന് മേഖലാ യൂണിയനുകളുടെയും മില്‍മയുടെയും എം.ഡിമാരുടെ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലിറ്ററിന് മൂന്ന് രൂപവീതം വര്‍ധിപ്പിക്കുന്നത്. പുതുക്കിയ വിലയനുസരിച്ച് കൊഴുപ്പ് കുറഞ്ഞ മഞ്ഞ കവര്‍ പാലിന് ലിറ്ററിന് 35 രൂപയാകും. നിലവില്‍ 32 രൂപയാണ്. സമീകൃത കൊഴുപ്പുള്ള നീലക്കവര്‍ പാലിന് 38 രൂപയാകും. കൊഴുപ്പുള്ള ജഴ്സി പാലിന് 32ല്‍ നിന്ന് 35 രൂപയാകും. ഏറ്റവും കൊഴുപ്പ് കൂടിയ പച്ചക്കവറിന് 35ല്‍ നിന്ന് 40 ആയും വര്‍ധിപ്പിക്കും. ഇതിനോടൊപ്പം മില്‍മയുടെ മറ്റ് ഉത്പന്നങ്ങളുടെയും വില വര്‍ധിപ്പിക്കും.
Comments