പ്രസിഡന്റ് ബരാക് ഒബാമയുടെ ക്ഷണം യു.എസ്. ഡെപ്യൂട്ടി സെക്രട്ടറി വില്യം ബേണ്‍സ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വെള്ളിയാഴ്ച കൈമാറി. മോദി ക്ഷണം സ്വീകരിച്ചു. വാഷിങ്ടണ്‍ സന്ദര്‍ശിക്കാനാണ് ഒബാമയുടെ ക്ഷണം. യു.എന്‍. പൊതുസഭയില്‍ പങ്കെടുക്കാന്‍ മോദി െസപ്തംബറില് ന്യൂയോര്‍ക്കിലെത്തുന്നുണ്ട്. തിരഞ്ഞെടുപ്പു വിജയമുണ്ടായപ്പോള്ത്തന്നെ ഒബാമ മോദിയെ വിളിച്ച് അഭിനന്ദനമറിയിക്കുകയും അമേരിക്കയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. മോദിക്ക്, അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അമേരിക്ക വിസ നിഷേധിച്ചിരുന്നു. എന്നാല്‍ ഈ വിവാദം ഇനിയും തുടരേണ്ട കാര്യമില്ലെന്ന് ഇതുന്നയിച്ച മാധ്യമങ്ങളോട് ബേണ്‍സ് പറഞ്ഞു.
Comments