കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മഹാരാഷ്ട്ര കോടതിയുടെ സമന്‍സ്. ഗാന്ധിജിയെ വധിച്ചത് ആര്.എസ്.എസുകാരാണെന്ന വിവാദ പ്രസ്താവനയെ തുടര്‍ന്ന് ആര്.എസ്.എസ് നല്കിയ പരാതിയിലാണ് സമന്‍സ്. മഹാരാഷ്ട്രയിലെ ഭിവാന്തി കോടതിയുടേതാണ് സമന്‍സ്. ഒക്ടോബര്‍ ഏഴിന് നടക്കുന്ന വിചാരണയില്‍ രാഹുല്‍ ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു.ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഗാന്ധി വധത്തിന് പിന്നില്‍ ആര്.എസ്.എസുകാരാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇതിനെതിരെ ഭിവന്തിയിലെ ആര്.എസ്.എസ് സെക്രട്ടറി രാജേഷ് കുന്ദയൊണ് കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്. ആര്.എസ്.എസുകാരാണ് ഗാന്ധിജിയെ വധിച്ചത്. ഇന്ന് അവരുടെ ആള്‍ക്കാരായ ബി.ജെ.പി തന്നെ ഗാന്ധിജിയെക്കുറിച്ച് വാചാലരാകുന്നു. സര്‍ദാര്‍ പട്ടേലിനേയും ഗാന്ധിജിയേയും എതിര്‍ത്തവരാണ് അവരെന്നുമായിരുന്നു താനെയില്‍ രാഹുല്‍ നടത്തിയ പ്രസംഗം.
Comments