ന്യൂഡല്‍ഹി : കേരളത്തിലെ അനധികൃത പാറമടകള്‍ക്ക് നല്കിയ ലൈസന്‍സ് റദ്ദാക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. നിയമവിരുദ്ധമായി പാറമടകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടോയെന്ന് കേരളം വ്യക്തമാക്കണം. ഇക്കാര്യം രണ്ടാഴ്ചക്കുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ അറിയിക്കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു.
പരിസ്ഥിതി അനുമതിയില്ലാതെ ഒരു തരത്തിലും ഖനനം അനുവദിക്കാനാവില്ല. പരിസ്ഥിതി അനുമതിയോടൊപ്പം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ അനുവാദവും ലഭിച്ച പാറമടകള്ക്കെ ലൈസന്‍സ് നല്കാവു. അനധികൃത മണല്‍വാരല്‍ തടയണമെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.
Comments