തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികള്‍ക്കെതിരെ കൊല്ലം ഡി.സി.സി പ്രസിഡന്റ് പ്രതാപവര്‍മ്മ തമ്പാന് പരാതി നല്കി. കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനാണ് തമ്പാന് പരാതി നല്‍കിയത്. കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെതിരെ തിങ്കളാഴ്ച റെയില്‍വേ സ്റ്റേഷന് ഉപരോധം സംഘടിപ്പിക്കാന്‍ ഡി.സി.സി തീരുമാനിച്ചിരുന്നു. ഇതില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പ്രവര്‍ത്തകരെ കെ.പി.സി.സി ഭാരവാഹികള്‍ വിലക്കിയെന്നാണ് തമ്പാന്‍െറ പരാതിയില്‍ ആരോപിക്കുന്നത്.
Comments