ആംസ്റ്റര്‍ഡാമില്‍ നിന്ന് കൊലാലംപുരിലേക്ക് പോവുകയായിരുന്ന മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനം തകര്‍ന്ന് വീണ് മരിച്ചവരില്‍ 154 പേരും ഡച്ചുകാര്‍. അപകടത്തില്‍ 15 ജോലിക്കാര്‍ ഉള്‍പ്പടെ വിമാനത്തിലുണ്ടായിരുന്ന 295 പേരും മരിച്ചു. ഹോളണ്ടുകാര്‍ക്ക് പുറമെ 27 ഓസ്ട്രേലിയക്കാരും 23 മലേഷ്യക്കാരും 11 ഇന്തോനേഷ്യക്കാരും ആറ് ബ്രിട്ടീഷുകാരും നാല് ജര്‍മ്മന്‍കാരും, നാല് ബെല്‍ജിയംകാരും മൂന്നു ഫിലിപ്പീന്‍സുകാരും ഒരു കനേഡിയന്‍ പൗരനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ദുരന്തത്തില്‍ പെട്ട് മരണമടഞ്ഞ മറ്റ് 47 പേര് ഏത് രാജ്യക്കാരാണെന്ന് ഇതുവരെയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
Comments