ജി. കാര്ത്തികേയന് നിയമസഭാ സ്പീക്കര്‍ സ്ഥാനമൊഴിയുന്നു. സ്ഥാനമൊഴിയാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്പീക്കര്‍ സ്ഥാനമൊഴിയാന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതി തേടി. സജീവരാഷ്ട്രീയത്തിലേക്കു വരാനുള്ള താല്പര്യമറിയിച്ചു. തന്റെ തീരുമാനം പാര്‍ട്ടി നിലപാടുകള്‍ക്കു വിധേയമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെയും മുന്‍ കേന്ദ്രമന്ത്രി എ.കെ. ആന്റണിയെയും രാജിസന്നദ്ധത അറിയിച്ചിരുന്നു. ഇനിയെല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്നും ജി. കാര്ത്തികേയന് അറിയിച്ചു.
തനിക്ക് എല്ലാ സ്ഥാനങ്ങളും നല്‍കിയത് പാര്‍ട്ടിയാണ്. അതിനാല്‍ പാര്‍ട്ടിയോട് എല്ലാ കാര്യങ്ങളിലും കടപ്പെട്ടിരിക്കുന്നു. ഒരു പദവിക്കും വേണ്ടിയല്ല സ്ഥാനമൊഴിയല്‍. തനിക്ക് അനുകൂലമായ തീരുമാനം പാര്‍ട്ടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.
Comments