സൂററ്റ് സ്ഫോടനക്കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച 11 പ്രതികളെയും സുപ്രീം കോടതി വെറുതേവിട്ടു. 2008-ല്‍ ടാഡ കോടതി 20 വര്‍ഷം തടവുശിക്ഷ അടക്കം വിധിച്ച പ്രതികളെയാണ് സുപ്രീം കോടതി കുറ്റവിമുക്തരാക്കിയത്.
1993-ല്‍ സൂററ്റിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഒരു സ്കൂള്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Comments