മുംബൈ അന്ധേരിയിലെ ലോട്ടസ് ബിസിനസ് പാര്‍ക്കിന്റെ 21ാം നിലയില്‍ വന്‍ അഗ്നിബാധ. രാവിലെ 11 മണിയോടെയാണ് തീപടരുന്നത് ശ്രദ്ധയില്‍പെട്ടത്. അല്പസമയത്തിനകം തൊട്ടുതാഴെയുള്ള നിലയിലേക്കും തീപടര്‍ന്നു. 22 നിലകളിലായി നിരവധി ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന ലോട്ടസ് പാര്‍ക്കില്‍ നിന്നും ആളുകളെപൂര്ണമായും ഒഴിപ്പിച്ചു. തീകത്തുന്ന വിവരമറിഞ്ഞ് കെട്ടിടത്തിലെ ആളുകള്‍ രക്ഷപ്പെടാനായി തിക്കും തിരക്കുംകൂട്ടി ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തീയണക്കാനായി അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്. രണ്ടുനിലകള്‍ കത്തിനശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആളപായമുണ്ടായതായി സൂചനകളില്ല.
Comments