ഗാസയില്‍ ഇസ്രായേല്‍ കര വഴിയും യുദ്ധം തുടങ്ങി. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രായേല്‍ സൈന്യത്തോടു കരയുദ്ധത്തിനു ഉത്തരവിട്ടതിനു പിന്നാലെ ഭീമന് യുദ്ധടാങ്കറുകള്‍ ഗാസയിലേക്ക് ഇരച്ചു കയറി. പത്തു ദിവസമായി തുടരുന്ന വ്യോമാക്രമണത്തില്‍ 250ലേറെ ഫലസ്തീനികള്‍ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്. ബോംബിംഗ് ജെറ്റ് വിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍, പീരങ്കിപ്പട എന്നിവ വ്യാഴാഴ്ച തന്നെ അതിര്ത്തിയിലത്തെിയിരുന്നു. അതിനിടെ വന്‍ ആക്രമണത്തിനു തയ്യാറെടുക്കുന്നു എന്ന തരത്തില്‍ ഗസ്സയെ ഇരുട്ടിലാക്കി കൊണ്ട് വൈദ്യുതി ബന്ധം പൂര്‍ണമായും ഇസ്രായേല്‍ സൈന്യം വിഛേദിച്ചു. കരയുദ്ധത്തിന് ഇസ്രായേല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഹമാസ് വക്താവ് പ്രതികരിച്ചു.
Comments