മന്ത്രിസഭാ പുന:സംഘടന ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഈ മാസം 29 ന് ഡല്‍ഹിയിലെത്തും. മന്ത്രിമാരെ മാറ്റുന്നതും പുതിയ സ്പീക്കറെ കണ്ടെത്തുന്നതും ഉള്‍പ്പടെയുള്ള വിഷയം ഹൈക്കമാന്‍ഡുമായി അദ്ദേഹം ചര്‍ച്ചചെയ്യും. സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ രാജി പ്രഖ്യാപനത്തോടെ ഫലത്തില്‍ മന്ത്രിസഭാ പുന:സംഘടനാ ചര്‍ച്ചകള്‍ അനൗദ്യോഗികമായെങ്കിലും തുടങ്ങിക്കഴിഞ്ഞു. വിദേശസന്ദര്‍ശനം കഴിഞ്ഞ് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് തിരിച്ചെത്തുന്നതോടെ വിശദമായ ചര്‍ച്ചനടക്കും.
Comments