സംസ്ഥാന പോലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷ വിമര്‍ശം. ഡി.ജി.പി. കമ്മീഷന്റെ അപ്പീല്‍ അധികാരിയാവാന്‍ ശ്രമിക്കരുതെന്നും മനുഷ്യാവകാശ കമ്മീഷന് അംഗം ആര്. നടരാജന് ഉത്തരവില്‍ താക്കീത് ചെയ്തു. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡി.ജി.പി. മടിക്കുകയോ ഭയക്കുകയോ ചെയ്യുകയാണെന്നും അദ്ദേഹം ഉത്തരവില്‍ പറഞ്ഞു.
പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ ചേര്‍ത്തല സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മീഷന്റെ നടപടി. മര്‍ദനത്തിന് ഉത്തരവാദികളായ ചേര്‍ത്തല സി.ഐ., എസ്.ഐ. എന്നിവര്‍ സന്തോഷിന്റെ ബന്ധുക്കള്‍ക്ക് പതിനായിരം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന കമ്മീഷന്റെ ഉത്തരവ് നടപ്പാക്കാത്തതിനാണ് ശാസന. ഇതു സംബന്ധിച്ച് കമ്മീഷന് ഡി.ജി.പി.യോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും ഡി.ജി.പി. അത് കൊച്ചി റേഞ്ച് ഐ.ജി.ക്ക് കൈമാറുകയായിരുന്നു. പ്രതികള്‍ കുറ്റക്കാരല്ലെന്ന മട്ടില്ലു കണ്ടെത്തിക്കൊണ്ടുള്ള ഐ.ജി.യുടെ റിപ്പോര്‍ട്ട് ഡി.ജി.പി. കമ്മീഷന് സമര്‍പ്പിക്കുകയും ചെയ്തു.
Comments