കശ്മീര്‍ അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വീണ്ടും പാകിസ്താന് സൈന്യത്തിന്റെ വെടിവെപ്പ്. ജമ്മു ആര്.എസ്. പുര സെക്ടറിലെ ബി.എസ്.എഫിന്റെ പോസ്റ്റുകള്‍ക്ക് നേരെയാണ് ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ അതിര്‍ത്തിക്കപ്പുറത്തു നിന്ന് രൂക്ഷമായ വെടിവെപ്പുണ്ടായത്. ബി.എസ്.എഫ് ജവാന്മാര് തിരിച്ചും വെടിവെച്ചു.
ഒരാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ഇതേ ഔട്ട് പോസ്റ്റിനു നേരെ വെടിയുതിര്‍ത്ത് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
Comments