സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം റാങ്ക്ലിസ്റ്റുകളുെട കാലാവധി ആറുമാസംകൂടി നീട്ടുമെന്ന് പി.എസ്.സി. ചെയര്മാന് ഡോ. കെ.എസ്.രാധാകൃഷ്ണന് പറഞ്ഞു. സപ്തംബര്‍ 30ന് നിലവിലുള്ളതും നാലര വര്‍ഷം പൂര്‍ത്തിയാകാത്തതുമായ ലിസ്റ്റുകളാണ് നീട്ടുന്നത്. സബ് ഇന്‍സ്പെക്ടര്‍ പട്ടികയില്‍ ഹൈക്കോടതിവിധി നടപ്പാക്കും. പട്ടികയില്‍ ഉള്‍പ്പെടേണ്ടവരെ മെയിന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയ റാങ്ക്ലിസ്റ്റാണ് പുറത്തുവന്നത്. ഇത് തിരുത്തണമെന്നായിരുന്നു ഹൈക്കോടതിവിധി. ഇതനുസരിച്ച് റാങ്ക്ലിസ്റ്റ് പുനഃക്രമീകരിക്കും.നിയമന നിരോധനം ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും നിയമനങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments