കണ്ണൂര്‍: തിരുവനന്തപുരം എം.ജി കോളേജില്‍ പൊലീസുകാരന് നേരെ ബോംബെറിഞ്ഞ കേസ് പിന്‍വലിച്ച സംഭവം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ഇക്കാര്യത്തില്‍ ഒരു മന്ത്രിയെ മാത്രം കുറ്റംപറഞ്ഞിട്ട് കാര്യമില്ല. കോണ്‍ഗ്രസിന്റെ അറിവോടെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുള്ളത്. ആര്.എസ്.എസിനെ പ്രീണിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പിണറായി ആരോപിച്ചു.
Comments