മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറുടെ ആത്മകഥ "പ്ളെയിങ് ഇറ്റ് മൈ വേ"ക്ക് റെക്കോഡ് വില്പന. ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ മുന്‍കൂട്ടി കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകം എന്ന റെക്കോഡാണ് "പ്ളെയിങ് ഇറ്റ് മൈ വേ" നേടിയതെന്ന് പ്രസാധകരായ ഹച്ദേ ഇന്ത്യ അറിയിച്ചു.
വാള്‍ട്ടര്‍ ഐസക്സണിന്െറ "സ്റ്റീവ് ജോബ്സിന്‍െറ ജീവചരിത്രം" എന്ന പുസ്തകത്തിന്‍െറ 1,30,000 കോപ്പികള്‍ മുന്‍കൂട്ടി വിറ്റഴിഞ്ഞുവെന്ന റെക്കോഡാണ് "പ്ളെയിങ് ഇറ്റ് മൈ വേ" മറികടന്നത്. പുസ്തക പ്രകാശന ദിവസവും തൊട്ടു മുന്‍പത്തെ ദിവസത്തിലുമായി "പ്ളെയിങ് ഇറ്റ് മൈ വേ"യുടെ 1,50,000 കോപ്പികളാണ് വിറ്റഴിഞ്ഞത്.
ബാറ്റിലൂടെ റെക്കോഡുകള്‍ തിരുത്തിയ മാസ്റ്റര്‍ ബ്ളാസ്റ്റര്‍ പേനയിലൂടെ റെക്കോഡ് മറികടക്കുന്നതില്‍ ആശ്ചര്യപ്പെടാനില്ലെന്ന് ഹച്ദേ ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ തോമസ് എബ്രഹാം പറഞ്ഞു. പുതിയ ഇന്നിങ്സ് സച്ചിന് തുടങ്ങിയിട്ടേയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊച്ചിയില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തിനിടെയാണ് സചിന്‍െറ ആത്മകഥയായ "പ്ളെയിങ് ഇറ്റ് മൈ വേ"യുടെ പ്രകാശനം നടന്നത്.
Comments