കൊല്ലം:ആയൂരിനടുത്ത് എംസി റോഡിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും സ്വകാര്യ ബസും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു.അഞ്ചു പേരുടെ നില ഗുരുതരമാണ്. 29 പേർക്കു പരുക്കേറ്റു. തിരുവനന്തപുരത്തുനിന്ന് അങ്കമാലിക്കു പോയ സൂപ്പർ ഫാസ്റ്റും പുനലൂരിൽനിന്ന് ആറ്റിങ്ങലിലേക്കു പോയ സ്വകാര്യബസുമാണ് കൂട്ടിയിടിച്ചത്.
Comments