തിരുവനന്തപുരം: കൊട്ടിയൂര്‍ പീഡനക്കേസിലെ എല്ലാ പ്രതികളേയും ഉടന്‍ പിടികൂടണമെന്ന് വി എസ് അച്യുതാനന്ദന്.വൈദികരേയും കന്യാസ്ത്രീകളെയും ഉള്‍പ്പെടെ കുറ്റ കൃത്യം മറച്ചുവെയ്ക്കാനും ക്രിമിനലുകള്‍ക്ക് ഒളിതാമസവും സൗകര്യം ഒരുക്കുകയും ചെയ്യുന്ന എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വിഎസ് ആവശ്യപ്പെട്ടു. സഭ സംഘടിതമായി കുറ്റം മറച്ചു വെയ്ക്കുകയും പ്രതികള്‍ ഒരോരുത്തരായി ഒളിവില്‍ പോവുകയും മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്താല്‍ അത് പൊലീസിന്റെ നിഷ്ക്രിയത്വമായി ചിത്രികരിക്കപ്പെടുമെന്നും വി എസ് പ്രസ്താവനയില്‍ പറഞ്ഞു.
Comments