കെപിസിസി പ്രസിഡന്റ് സ്ഥാനം വി എം സുധീരന് ഒഴിയുന്നു. അനാരോഗ്യത്തെ തുടര്‍ന്നാണ് രാജിവയ്ക്കുന്നതെന്ന് വി എം സുധീരന് പറഞ്ഞു. രാജിക്കത്ത് ഇന്നുതന്നെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയക്കുമെന്നും സുധീരന് പറഞ്ഞു. ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയത്തെ തുടര്‍ന്നല്ല താന്‍ രാജിവയ്ക്കുന്നതെന്നും വി എം സുധീരന് പറഞ്ഞു.
പാർട്ടി പരിപാടികളിൽനിന്ന് ഒരു ദിവസം പോലും മാറി നിൽക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ ജനപക്ഷത്തുനിന്ന് പോരാടേണ്ട സമയമാണിത്. അക്ഷരാർഥത്തിൽ കേരളം അരക്ഷിതമായ അവസ്ഥയിലാണ്. ആരോഗ്യകാരണം പറഞ്ഞ് മറ്റൊരാള്‍ക്ക് ചുമതല നല്കി തനിക്ക് മാറിനില്‍ക്കാനാകില്ല. അതുകൊണ്ടുതന്നെയാണ് രാജിവയ്ക്കുന്നതെന്നും വി എം സുധീരന് പറഞ്ഞു.
Comments